വളരെ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും മനസിലായി തുടങ്ങിയിരിക്കുന്നു. കാലവസ്ഥാ വ്യതിയാനം വളരെ സ്വാഭാവികമായി നടന്നു വന്നിരുന്ന കേരളത്തില്‍ സംഭവിച്ചതുതന്നെ ഉദാഹരണം.
എന്നാല്‍ ലോകം വളരെ അപകടകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതിന് വ്യക്തത നല്‍കിയിരിക്കുകയാണ് ഐക്യരാഷ്ട്രസംഘടന തന്നെ. ഭൗമ ജീവന് കടുത്ത വെല്ലുവിളിയായി കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുകയാണെന്ന മുന്നറിയിപ്പാണ് സംഘടന നല്‍കിയിരിക്കുന്നത്.
കാര്‍ബന്‍ ഡയോക്‌സൈഡ് ഉള്‍പ്പടെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ തോത് കഴിഞ്ഞ വര്‍ഷങ്ങളിലായി അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം ഉള്‍പ്പടെയുള്ള വിപത്തിനെ നേരിടുന്നതിനുള്ള സുഗമമായ സന്ദര്‍ഭം ഇപ്പോള്‍ അവസാനിച്ചതായും ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന പറഞ്ഞു.
കാലാവസ്ഥ സ്ഥിതിഗതികള്‍ രേഖപ്പെടുത്തുന്ന യു.എന്നിന്റെ വാര്‍ഷിക റിപ്പോര്‍ട്ടായ ‘ഗ്രീന്‍ഹൗസ് ഗ്യാസ്’ ബുള്ളറ്റിന്‍ പ്രകാരം, വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിലെ വിഷവാതകങ്ങളുടെ അളവ് കാര്യമായി വര്‍ദ്ധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.