കാർ ഉപയോഗിച്ച് എടിഎം മെഷീൻ തകർക്കാൻ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ കുടുക്കി സിസിടിവി. എന്നാൽ, പോലീസിന്‍റെ ജാഗ്രത മൂലം ശ്രമം പാളി.
മഹാരാഷ്ട്രയിലെ യെലംബഘട്ട മേഖലയിൽ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടക്കുന്നത്. രണ്ട് മോഷ്ടാക്കൾ മഹാരാഷ്ട്ര ബാങ്കിന്‍റെ എടിഎം മെഷീൻ കാർ ഉപയോഗിച്ച് തകർത്ത് കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു.
എടിഎം മെഷീനിൽ സ്ഥാപിച്ചിരുന്ന രഹസ്യ സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞതോടെ മഹാരാഷ്ട്ര ബാങ്കിന്‍റെ ഹെഡ് ഓഫീസിന് ഉടൻ തന്നെ അറിയിപ്പ് കിട്ടി. തുടർന്ന് വിവരം ലോക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു.
എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് നിമിഷങ്ങൾക്കകം പോലീസ് സ്ഥലത്തെത്തിയതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.