പു​റ​ത്താ​യ​തു വ​ൻ സു​ര​ക്ഷാ​വീ​ഴ്ച! എടിഎം മോഷണം നടത്തിയത് രാജ്യത്തിന്റെ പലയിടങ്ങളില്‍; പുതുക്കാട് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പു​തു​ക്കാ​ട് : എ​ടി​എം ക​വ​ർ​ച്ച​ക്കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ എ​ടി​എ​മ്മു​ക​ളി​ലെ വ​ലി​യ സു​ര​ക്ഷാ​വീ​ഴ്ച കൂ​ടി​യാ​ണ് പു​റ​ത്താ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 23ന് ​പു​ല​ർ​ച്ചെ​യാ​ണ് പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്ന് 1,27,500 രൂ​പ മോ​ഷ​ണം പോ​യ​ത്.

സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സ​ത്തോ​ള​മെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ങ്ക് സം​ഭ​വം അ​റി​ഞ്ഞ​ത്.

ഈ​മാ​സം16​നു പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

രാ​ജ്യ​ത്തു പ​ല​യി​ട​ങ്ങ​ളി​ൽ എ​ടി​എം മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള പ്ര​തി​ക​ൾ ആ​ദ്യ​മാ​യി പി​ടി​യി​ലാ​യ​തു പു​തു​ക്കാ​ട് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​ണ് എ​ന്ന​തും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യി.

ഒ​പ്പം​ത​ന്നെ ബാ​ങ്കു​ക​ളി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കു​പോ​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത സു​ര​ക്ഷാ​വീ​ഴ്ച കൂ​ടി പ്ര​തി​ക​ളു​ടെ അ​റ​സ്റ്റോ​ടെ പു​റ​ത്തു​വ​ന്നു.

അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ഇ​തു മ​ട​ക്കി​ന​ൽ​കു​ന്ന രീ​തി​യാ​ണ് ബാ​ങ്കു​ക​ൾ പി​ൻ​തു​ട​രു​ന്ന​ത്.

ഇ​തു ത​ട്ടി​പ്പു​കാ​ർ മു​ത​ലാ​ക്കു​ന്ന​തു ബാ​ങ്ക് പ​ല​പ്പോ​ഴും തി​രി​ച്ച​റി​യു​ന്നി​ല്ല. എ​ടി​എ​മ്മു​ക​ളി​ലെ മെ​ഷീ​നു​ക​ളു​ടെ കാ​ലാ​വ​ധി പ​ര​മാ​വ​ധി ഏ​ഴു വ​ർ​ഷ​മാ​ണ്.

എ​ന്നാ​ൽ പ​ല​യി​ട​ത്തും കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും മെ​ഷീ​നു​ക​ൾ മാ​റ്റി​യി​ട്ടി​ല്ല. ഇ​ത്ത​രം മെ​ഷീ​നു​ക​ൾ​ക്കു പ​ര​മാ​വ​ധി മൂ​ന്നു ചാ​വി​ക​ൾ വ​രെ​യാ​ണ് ഉ​ണ്ടാ​വു​ക.

ഇ​വ നേ​രി​ട്ടു കൈ​കാ​ര്യം ചെ​യ്യേ​ണ്ട ആ​ളു​ക​ൾ​മാ​ത്രം കൈ​വ​ശം വ​യ്ക്കു​ന്ന ചാ​വി ത​ട്ടി​പ്പു​ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് എ​വി​ടെ​നി​ന്നു കി​ട്ടി എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ലെ എ​ടി​എ​മ്മു​ക​ളി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും ക​വ​ർ​ച്ച​ക്കാ​ർ​ക്കു കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ്, പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ​മാ​രാ​യ സി​ദ്ധീ​ഖ് അ​ബ്ദു​ൾ ഖാ​ദ​ർ, രാ​മ​ച​ന്ദ്ര​ൻ,പോ​ൾ,

എ​എ​സ് ഐ പ്ര​സ​ന്ന​ൻ, എ​സ്‌​സി​പി​ഒ പി.​എം. ദി​നേ​ഷ്, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ആ​ൻ​സ​ൻ, സ​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment