നെടുമങ്ങാട്: ജില്ലാ ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ആഹാരത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയതായി പരാതി. കാന്റീൻ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.
കഴിഞ്ഞ ദിവസം കാന്റീനിൽ നിന്നും ജീവനക്കാർ വാങ്ങിയ ഭക്ഷണത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയിരുന്നു, തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.