ഇരിട്ടി: റേഷൻകടയിൽ നിന്നും വാങ്ങിയ ആട്ട പൊടി പായ്ക്കറ്റിൽ ചത്ത എലിയെ കണ്ടെത്തി. എടൂരിലെ റേഷൻ കടയിൽ നിന്ന് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ചെറുകാനായിൽ രാജേഷ് വാങ്ങിയ ആട്ടപ്പൊടി പായ്ക്കറ്റിലാണ് ചത്ത എലിയെ കണ്ടത്. എലി ചത്ത് ആട്ട പൊടിയിൽ കട്ടപിടിച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ പായ്ക്കിംഗ് മുന്പ് തന്നെ എലി ആട്ടപൊടിയിൽ കടന്നുകൂടിയതാകാമെന്നാണ് കരുതുന്നത്.
ഓണം സ്പെഷൽ ഇറച്ചി ഗോതമ്പുപൊടി…! റേഷൻകടയിൽ നിന്ന് ലഭിച്ച ആട്ടപൊടി പായ്ക്കറ്റിൽ ചത്ത എലി; ഓട്ടോറിക്ഷ തൊഴിലാളിയായ ചെറുകാനായിൽ രാജേഷ് വാങ്ങിയ ആട്ടപ്പൊടി പായ്ക്കറ്റിലാണ് എലിയെ കണ്ടെത്തിയത്
