മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിടെ മലയോരമേഖലകളിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ. വാളയാർ മുതൽ എടത്തനാട്ടുകരയും അട്ടപ്പാടിയുമുൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണത്തിൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. മൂന്നും അഞ്ചും കാട്ടാനകൾ അട ങ്ങുന്ന സംഘത്തോടൊപ്പം കുട്ടിയാനകളും ചേരുന്നതാണ് പലയിടത്തും കൃഷിനാശം വരുത്തുന്നതും ആളുകളെ ആക്രമിക്കുന്നതും.
കാട്ടിൽ വളരേണ്ട ആനകൾ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങി വിലകൾ നശിപ്പിക്കുന്നതും ആളുകളെ ഓടിക്കുന്നതും പതിവാണ്. മൂന്നേക്കർ മീൻ വല്ലം മേഖലയിൽ നാൽ ആനകളും ഒരു കുട്ടിയാനയും കൃഷിയിടത്തിൽ ഇറങ്ങുന്നതും കർഷകരെ ദുരിതത്തിൽ ആക്കിയിരിക്കുന്നു. വാളയാർ മുതൽ എടത്തനാട്ടുകര വരെയുള്ള നൂറ് കിലോമീറ്ററോളം വരുന്ന മലയോരമേഖലയിലെ ആയിരക്കണക്കിന് കർഷകരുടെ ജീവനും സ്വത്തിനും യാതൊരു വിധ സംരക്ഷണവും നൽകാൻ വനം വകുപ്പും സർക്കാരും തയ്യാറാകുന്നില്ല.
ആനകളുൾപ്പടെയുള്ള വന്യ മൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നതും കർഷകരേയും പ്രദേശ വാസികളേയും ആക്രമൈക്കാൻ ഓടിക്കുന്നതുന്പതിവ് കാഴ്ച്ചയാണ്. ഈ മേഖലയിൽ ഏകദേശം ആയിരത്തോളം ഹെക്ടർ ഭൂമിയിൽ റബ്ബർ കൃഷിയാണുള്ളത്. വന്യ മൃഗങ്ങളുടെ ശല്യം മൂലം കർഷകർക്ക് റബ്ബർ ടാപ്പിങ്ങിന് പോകാൻ പോലും സാധിക്കുന്നില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മൂന്ന് കോടിയോളം രൂപയുടെ കാർഷിക വിളകളാണ് കാട്ടാനകൾ നസിപ്പിച്ചത്.
ജാതി, തെങ്ങ്, കമുക്, നേന്ത്രവാഴകൾ, കുരുമുളക്, ചേന്പ്,തുടങ്ങിയവയും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.റബ്ബർ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാനോ, ആധായം എടുക്കാനോ കർഷകർ ആർക്കും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ധോണിയിൽ റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ്ങിനു പോയ തൊഴിലാളികളെ കാട്ടാന ഓടിച്ചതിനുശേഷം കാലത്ത് പത്തുമണിക്കുശേഷമാണ് റബ്ബർ ടാപ്പ് ചെയ്യാൻ തോടങ്ങളിൽ തൊഴിലാളികൾ എത്തുന്നത്.
കാട്ടാനകൾകു പുറമെ കടുവകളും, പുലികളും, കാട്ടുപന്നികളും മാൻ, മയിൽ കുരങ്ങ് തുടങ്ങിയവയും യഥേഷ്ടം കൃഷിയിടത്തിൽ ഇറങ്ങി കർഷകരെ ഭീതിയിലാക്കുന്നു. ഈ ദിവസങ്ങളിൽ കാരാപ്പാടത്തുനിന്നും പിടിച്ച പുലിയെ പറന്പിക്കുളത്ത് വിട്ടെങ്ങിലും വീണ്ടും പുലിയുടെ കാൽപ്പാടുകൾ സപീപപ്രദേശത്ത് കണ്ടത് പ്രദേശ വാസികലിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്.
ഇരുന്പകചോലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കണ്ടെത്തിയ കടുവ കാട്ടു പന്നിയെ കൊന്നു തിന്നതും ടാപ്പിങ്ങ് നടത്തികൊണ്ടിരുന്ന തൊഴിലാളിയെ ആക്രമിക്കാൻ ഓടിച്ചതും ഈ അടുത്ത ദിവസങ്ങളിലാണ്. പൂഞ്ചോലയിലും തരുപ്പപ്പൊതിയിലും മീൻ വല്ലത്തും കല്ലടിക്കോടിന്റെ മലയോരമേഖലകളിലും കാട്ടാനകൾ ജനവാസ മേഖലയിൽ നില്പ്പുറപ്പിച്ചിരിക്കുന്നത് കർഷകരിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നു. രാവിലെ പത്രം വിതരണം ചെയ്യാൻ പോയ ആൾ കടുവയെ കണ്ട് പെട്ടെന്ന് വണ്ടി നിർത്തിയപ്പോൾ നിയന്ത്രണം തെറ്റി മറിഞ്ഞു വീണ് പരിക്കേറ്റതും കഴിഞ്ഞ ദിവസമാണ്.
വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് പത്ത് ലക്ഷം രൂപ നൽകുന്നത് ആശ്വാസമാണെങ്കിലും ജീവൻ നഷ്ടപ്പെടാതെ കർഷകരെ സംരക്ഷിക്കാനുള്ള ചുമതലയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പിൻമാറുന്നുവെന്ന പരാതിയും കർഷകർ ഉന്നയിക്കുന്നു. ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകുകയും കാട്ടു ജീവികളെ കൃഷിയിടത്തിലേയ്ക്കിറങ്ങാതെ കാട്ടിൽ തന്നെ നിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വൈദ്യുതി വേലികൾ നിർമ്മിക്കുക, റയി സ്ഥാപിക്കുക, കിടങ്ങുകൾ കുഴിക്കുക, മുളം കൂട്ടങ്ങൾ വനാതിർത്തിയിൽ വെച്ചു പിടിപ്പിക്കുക,സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സാധിതമാക്കുക എന്നിവയും കർഷകരും പ്രദേശവാസികളും ഉയർത്തിക്കാട്ടുന്നുണ്ട്.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ തടയാൻ വനം വകുപ്പും സർക്കാരും സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് കുടിയേറ്റകർഷകരുടെ ആവശ്യം.