കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേർക്കു ഗുണ്ടാ ആക്രമണം. നിർമാതാവായ മഹാ സുബൈറിനു നേർക്കാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.
കൊച്ചിയിലെ ഹോട്ടലിലേക്കു കയറവെ അക്രമികൾ കന്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെയും ബാദുഷയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാമുള്ളതല്ലെന്നാണു സൂചന.
പത്തുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണു സുബൈർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, തമ്മനം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.