ന്യഡൽഹി: രാജ്യത്തു ഭീകരാക്രമണ സാധ്യതയെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജയ്ഷെ മുഹമ്മദ് ഭീകരർ ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
മിലിട്ടറി ഇന്റലിജൻസ്, റോ, ഐബി മൂന്നു രഹസ്യാന്വേഷണ ഏജൻസികളും ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.