കണ്ണൂര്‍: ചികിത്സയ്ക്കിടെ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ടൗണ്‍ പോലീസ് കേസെടുത്തു.
കൊയിലി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം.
ഹൃദയത്തിന് ബ്ലോക്കുണ്ടായി മുഹമ്മദി (53) നെ ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊയിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍, ഡോക്ടര്‍ ചികിത്സിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പിഴവുമൂലമാണ് മരിച്ചതെന്നും പറഞ്ഞ് ബന്ധുക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.