പ്രളയബാധിതരായി കോളജ് ഹോസ്റ്റലിൽ കുടുങ്ങി കിടന്ന പെണ്‍കുട്ടികളെ കായികമായി കൈകാര്യം ചെയ്ത് നാട്ടുകാർ. ചെങ്ങന്നൂർ എരമല്ലൂർ അയ്യപ്പ ആർട്ട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനികളെയാണ് നാട്ടുകാർ സംഘം ചേർന്ന് ആക്രമിച്ചത്.
ഹോസ്റ്റലിൽ നിന്നും വിദ്യാർഥിനികളെ എയർലിഫ്റ്റ് ചെയ്ത് രക്ഷിക്കുന്നതിന് ഹെലികോപ്റ്റർ എത്തിയിരുന്നു. എന്നാൽ ഹെലികോപ്റ്റർ എത്തിയാൽ വീടുകൾ തകരുമെന്ന് പറഞ്ഞാണ് സ്ത്രീകളുൾപ്പടെയുള്ള നാട്ടുകാർ സംഘടിച്ചെത്തി വിദ്യാർഥിനികളെ ആക്രമിച്ചത്. വിദ്യാർഥിനികളെ കസേര കൊണ്ട് മർദ്ദിക്കുകയും അവരുടെ വസ്ത്രം കീറുകയും അസഭ്യം പറയുകയും ചെയ്തു.