കണ്ണൂർ: കെട്ടുകഥയും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തിൽ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞദിവസം രാവിലെ 7.45 ഓടെയാണ് സംഭവം.
ചേലോറയിലെ യുവതിയും എളായവൂരിലെ മധ്യ വയസ്കയുമാണ് റോഡരികിൽ ഏറ്റുമുട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.
ചേലോറയിലെ യുവതിയ്ക്ക് എതിരെ വ്യാപകമായി അപവാദം പ്രചരിപ്പിക്കുകയും ഇല്ലാകഥകൾ നാടുനീളെ പ്രചരിപ്പിക്കുയും ചെയ്തതായി യുവതി വനിതാ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം കണ്ണൂർ തെക്കീബസാറിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പ്രതിയോട് ഇക്കാര്യം ചോദിച്ചതിനുള്ള വൈരാഗ്യത്തിൽ കൈകൊണ്ട് പുറത്തടിക്കുകയും തെറിവിളിക്കുകയും ചെയ്തതോടെ തമ്മിലടിയാകുകായിരുന്നു. തുടർന്നാണ് വനിതാ പോലീസ് സ്ഥലത്തെത്തിയത്.
പോലീസിനെയും പ്രതി പരസ്യമായി തെറിവിളിച്ചതായും പരാതിയുണ്ട്. ചേലോറയിലെ യുവതിയുടെ പരാതി പ്രകാരം വനിതാ പോലീസ് കേസെടുത്തു.