തിരുവനന്തപുരം: ബീമാപള്ളി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനുനേരേ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ബീമാപള്ളി പ്രദേശത്തെ റോഡിൽ ക്രിമിനൽ സംഘങ്ങൾ തന്പടിച്ച വിവരത്തെ തുടർന്ന്് ആ പ്രദേശത്തേക്ക് പോകവെയാണ് പോലീസ് സംഘത്തിനുനേരേ ആക്രമണമുണ്ടയത്.
കമ്പി കൊണ്ടള്ള അടിയെ തുടർന്ന് പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ. ജയപ്രകാശിന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു.
ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് പോലീസ് സംഘത്തിനുനേരേ ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ പിടികൂടാൻ ശ്രമങ്ങൾ തുടങ്ങിയതായി പോലീസ് പറഞ്ഞു.