പെരുമ്പാമ്പും ഭീമൻ മുതലയും തമ്മിൽ നടന്ന ഭീകരപോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഫ്ളോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലുള്ള ഷാർക്ക് വാലി സെന്ററിലാണ് സന്ദർശകരെ ഏറെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. ഏകദേശം 10 അടി നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്.
ദീർഘ നേരത്തെ പോരാട്ടത്തിനൊടുവിൽ പെരുമ്പാമ്പിനെ മുതല കടിച്ചു കുടഞ്ഞു. ഫ്ളോറിഡ സ്വദേശിയായ റിച്ചു ക്രുഗെറാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.