മേക്കപ്പ് റൂമില്‍ എസിയില്ലാത്തതിന് പ്രശ്‌നമുണ്ടാക്കി! സെക്‌സ് സൈറണ്‍ എന്ന് വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു; കിട്ടിയ അവസരം പാഴാക്കാതെ റിമ കല്ലിങ്കലിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും വിമര്‍ശന ശരങ്ങള്‍

നടി പാര്‍വതിയെ ഉപേക്ഷിച്ച് ഇപ്പോള്‍ റിമ കല്ലിങ്കലിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് റിമ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്നടക്കമുള്ളവര്‍ ഇപ്പോള്‍ റിമയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍ പ്രതികരിച്ചതാണ് വാര്‍ത്തായായിരിക്കുന്നത്. അതിങ്ങനെയായിരുന്നു.

‘പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്സ് സൈറണ്‍ അതെന്താ പുതിയ സംഭവം. പഴയ കമ്പിക്ക് പ്രൊമോഷന്‍ കിട്ടിയതാവും’. ‘മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ’ എന്നായിരുന്നു റിമയുടെ പരാമര്‍ശം. പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്. ഇതില്‍ സെക്സ് സിംബല്‍ എന്ന് റിമ പറഞ്ഞത് നമിതയെ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതാണ് ശരിയായില്ലെന്ന് സജിത് വ്യക്തമാക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖമെന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത്.

പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത് എസ് വിജയനും റിമയെ പരിഹസിച്ച് രംഗത്തെത്തുകയുണ്ടായി. റിമ കല്ലിങ്കലിനെതിരെ നടന്‍ അനില്‍ നെടുമങ്ങാട് ഫേസ്ബുക്കിലിട്ട പോസ്റ്റിന് കമന്റായിട്ടാണ് കൃഷ്ണജിത്ത് റിമയ്‌ക്കെതിരം പറഞ്ഞിരിക്കുന്നത്. അതിങ്ങനെയായിരുന്നു…മേക്ക്അപ്പ് റൂമില്‍ എ സി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ crew നെ രാവിലെ 10 :30 മുതല്‍ പോസ്റ്റ് ആക്കി നിര്‍ത്തി ഈവെനിംഗ് 5 നു കാരവാന് വന്നപ്പോള്‍ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ. എന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് .( ഇപ്പോഴല്ലേ കാര്യങ്ങള്‍ മനസ്സിലായത് പിടിവാശി ഉണക്കമീന്‍ കിട്ടാതിരുന്ന കാലം മുതല്‍ക്കേ തുടങ്ങിയതാണ്.

Related posts