രസകരമായൊരു ഇടിയുടെ കഥയാണ് ചിലിയില്‍ നിന്നും പുറത്തുവരുന്നത്. ലാറ്റിനമേരിക്കന്‍ നഗരമായ അരിഗായിലാണ് സംഭവം. ഭാര്യ റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദേഷ്യം മൂത്ത ഭാര്യ തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്.
ചുവന്ന നിറത്തിലുള്ള ബിഎംഡബ്ല്യു ആണ് ഭാര്യ ഓടിച്ചിരുന്നത്. കറുത്ത് കാറാണ് ഭര്‍ത്താവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കമ്പനി ഏതാണെന്ന് വ്യക്തമല്ല. ഭാര്യ കാര്‍ ഓടിച്ചു പോകുമ്പോഴാണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കാറില്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തന്റെ കാറില്‍ ഭര്‍ത്താവിനെ പിന്തുടരുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ കാര്‍ നിര്‍ത്തി അവര്‍ പുറത്തിറങ്ങിയ ശേഷം ഭാര്യ തന്റെ ബിഎംഡബ്ല്യൂ മുന്നേലേക്ക് എടുത്ത് പല തവണ ഇടിക്കുകയായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.