കണ്ണൂരിൽ സിപിഎം നേതാവിന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ് ; പോലീസ് പരിശോധനയിൽ പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തി

പ​യ്യ​ന്നൂ​ര്‍:​ രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേരെ ബോം​ബേ​റ്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പൊ​ട്ടാ​ത്ത ഒ​രു ബോം​ബ് ക​ണ്ടെ​ടു​ത്തു. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. സി​പി​എം ക​ക്ക​മ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ പി.​പി.​ജ​നാ​ര്‍​ദ്ദ​ന​ന്‍റെ വീ​ടി​ന് നേരെയായിരുന്നു ആക്രമണം.

സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് രാ​ത്രി​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പൊ​ട്ടാ​തെ കി​ട​ന്ന ഒ​രു സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ര​ണ്ടാ​ഴ്ച മു​മ്പും ജ​നാ​ര്‍​ദ്ദ​ന​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി​രു​ന്നു. പോലീസ് അന്വേഷണം തുടരുകയാണ്.

Related posts