സ്വന്തം ലേഖകന്‍
പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു കൊലക്കേസില്‍ നാളെ വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ്ടി കോടതിയാണ് വിധി പറയുന്നത്.
കേസില്‍ 16 പ്രതികളാണുള്ളത്. ഇതില്‍ മിക്കയാള്‍ക്കാരും മധുവിന്റെ വീടിനു സമീപമുള്ളവര്‍ തന്നെയാണ്. ഇവര്‍ തങ്ങളെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.
ഇത് സംബന്ധിച്ച് മധുവിന്റെ അമ്മ മല്ലി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി വിധി വന്നു കഴിഞ്ഞാല്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ തങ്ങളെ അപായപ്പെടുത്തുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക.
കേസില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അന്ന് കുടുംബം നല്കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അനുഭവം കൂടി കണക്കിലെടുത്താണ് കുടുംബം പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.
കേസില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ മധുവിന്റെ കുടുംബത്തിന് പണം വാഗ്ദാനം ചെയ് തിരുന്നു.
വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ബന്ധുക്കള്‍ മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു. നാളെ വിധി വരാനിരിക്കെ പ്രതികളുടെ ആവശ്യത്തിന് വഴാങ്ങത്തതിനാല് തങ്ങളെ അപായപ്പെടുത്തുമെന്ന് ഭയത്തിലാണ് മധുവിന്റെ കുടുംബം.