കൊട്ടിയം : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വില്ലേജിൽ പുതുച്ചിറ തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ ബാബു (30) പുതുച്ചിറകുന്നും പുറത്ത് വീട്ടിൽ രഞ്ജിത്ത് (32) എന്നിവരെയാണ് പിടികൂടിയത്. കേസിൽ മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു.
തൃക്കോവിൽവട്ടം മുഖത്തല ടെമ്പിൾ നഗർ 159 ചിത്തിരയിൽ അനന്തു (23) വിനാണ് വെട്ടേറ്റത്. അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 16 – ന് തൃക്കോവിൽ വട്ടം എം ആർ ഹോളോ ബ്രിക്സ് ഫാക്ടറിയ്ക്ക് സമീപം വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ അനന്തുവിന്റെ സുഹൃത്ത് അഖിലും ഇപ്പോൾ അറസ്റ്റിലായ ഷൈൻ ബാബുവുമായി വഴക്കുണ്ടായി.
ഇതിൽ അനന്തു, അഖിലിന്റെ പക്ഷം ചേർന്നു. ഈ വൈരാഗ്യമാണ് അനന്തുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പോലീസ് പറയുന്നു.
കൊട്ടിയം എസ്.ഐ. സുജിത് ജി നായർ , എസ് ഐ ഷിഹാസ് , എ എസ് ഐ മാരായ ഫിറോസ്ഖാൻ , ഗിരീഷ്, എസ് സി പി. ഒമാരായ സന്തോഷ്ലാൽ പ്രശാന്ത് സി പി ഒ അരുൺ ദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.