ഹാജറിൽ ഒപ്പിടാൻ വന്ന അധ്യാപികയോട് ചുംബനം ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്ന് അധ്യാപകൻ.
തുടര്‍ന്ന് എന്താണ് താങ്കളുടെ കണ്ടീഷനെന്ന് അധ്യാപിക. അയാളുടെ കവിളത്ത് അധ്യാപിക ഒരു ഉമ്മ കൊടുക്കണം എന്നായി അധ്യാപകന്റെ മറുപടി. കൂടാതെ തന്റെ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവുമെന്ന് ഇയാള്‍ അധ്യാപികയോട് പറയുന്നു.
എന്നാൽ ഇത് കേട്ട ഉടൻതന്നെ അധ്യാപിക തിരിച്ച് പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഇത് സമ്മതിക്കില്ലന്നും ഇതൊന്നും ശരിയായ നടപടിയല്ല എന്നും അധ്യാപിക അധ്യാപകനോട് പറയുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അധ്യാപകനെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ഇയാൾ ഒരു നല്ല അധ്യാപകനാണോ, ഇത്തരത്തിലുള്ളവരുടെ അടുത്ത് എങ്ങനെ കുട്ടികളെ വിശ്വസിച്ച് പഠിപ്പിക്കുവാൻ വിടും എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.