ആറ്റിങ്ങല്‍: മാനസികവെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഒരാള്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. നഗരസഭാചെയര്‍മാന്‍ എം.പ്രദീപ് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
ആറ്റിങ്ങല്‍ നഗരസഭയുടെ ആശ്രയപദ്ധതിയിലുള്പ്പെടുത്തി സംരക്ഷിച്ചുവരുന്ന അമ്മയും മകളുമാണ് പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇവരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷന്‍ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഭവം സ്ഥിരീകരിക്കുകയും പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു.