ആട്ടിൻകുട്ടികൾക്കുള്ള ചോക്ലേറ്റ് കണ്ടുപിടിച്ചു. ബിഹാർ കൃഷിവകുപ്പിലെ ശാസ്ത്രഞ്ജനായ ധർമേന്ദ്ര കുമാറാണ് ഇത് കണ്ടുപിടിച്ചത്. മെംനെയ്കാ ചോക്ലേറ്റ് എന്നാണ് ഏറെ സവിശേഷതകളുള്ള ഈ ചോക്ലേറ്റിന്റെ പേര്.
രണ്ടു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ കണ്ടുപിടുത്തം. പ്രോട്ടീനും ധാതുപദാർത്ഥവും കൊണ്ട് ആരോഗ്യ സമ്പന്നമാണ് ഈ ചോക്ലേറ്റ്. അമ്മയാടിൽ നിന്നും പാൽ ലഭിക്കാത്ത ആട്ടിൻ കുട്ടികൾക്ക് ഈ ചോക്ലേറ്റ് പൗഡർ രണ്ടാഴ്ച കലക്കി നൽകിയാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്.
ഈ ചോക്ലേറ്റ് കഴിക്കുന്ന ആട്ടിൻകുട്ടിക്ക് ഒരു ദിവസം 40 മുതൽ 50 ഗ്രാം വരെ ഭാരം വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കിലോ ചോക്ലേറ്റിന്റെ വില 60 രൂപയാണ്. പേറ്റന്റ് ലഭിച്ചാൽ ഉടൻ തന്നെ ഈ ചോക്ലേറ്റ് വിപണിയിലെത്തും.