സ്‌കൂളിന് സമീപം സ്ഥിരമായി നില്‍ക്കും! മി​ഠാ​യി വാ​ങ്ങി ന​ൽകി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡ‌ി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചയാ​ൾ പി​ടി​യി​ൽ;

ആ​റ്റി​ങ്ങ​ൽ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യി​ലം മൈ​വ​ള്ളി​ഏ​ല ത​ട്ടാ​ൻ വി​ളാ​ക​ത്തു വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ എ​ന്നു വി​ളി​ക്കു​ന്ന ര​വീ​ന്ദ്ര​ൻ നാ​യ​രെ(55) ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​ലം സ്കൂ​ളി​ന് സ​മീ​പ​ത്ത് സ്ഥി​ര​മാ​യി നി​ൽ​ക്കാ​റു​ള്ള ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മി​ഠാ​യി വാ​ങ്ങി ന​ൽ​കു​ക പ​തി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വി​ദ്യാ​ർ​ഥി​നി​യെ അ​ടു​ത്തു വി​ളി​ച്ച് മി​ഠാ​യി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി സം​ഭ​വം വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. പോ​ക്സോ കേ​സ് ചു​മ​ത്തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​താ​യി എ​സ്ഐ സ​നൂ​ജ് പ​റ​ഞ്ഞു.

Related posts