ആറ്റിങ്ങല്‍: വ്യാപാര സ്ഥാപനമായ മധുരഅലുമിനിയം സ്റ്റോറില്‍ വൻതീപിടുത്തം. കെട്ടിടം ഏതാണ്ട് പൂർണമായി കത്തി നശിച്ചു. 33 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
കച്ചേരിനട ബിടിഎസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മധുരഅലുമിനിയം സ്റ്റോറില്‍ ഇന്ന് 4.15-ഓടെയാണ് തീപിടുത്തമുണ്ടായത്.
ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മകള്‍ സുനിത നടത്തുന്ന പാത്രക്കടയും സുനിതയുടെ മകള്‍ നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഫയര്‍ഫോഴ്സിന്റെ പത്ത് യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്.
തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമണ് കത്തിപ്പോയത്. പാത്രക്കടയില്‍ 25 ലക്ഷം രൂപയുടെയും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയില്‍ 8 ലക്ഷം രൂപയുടെയും സ്റ്റോക്കുണ്ടായിരുന്നതായി ഉടമസ്ഥര്‍ പറയുന്നു.
വൈദ്യുതി ഷോര്‍ട്സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.