മായമില്ലാത്ത ഒരുസാധനം ഇന്ന് വാങ്ങാൻകിട്ടില്ലെന്ന് പറയുമ്പോൾ ഇങ്ങനെയൊരു പണി ഉണ്ടാകുമെന്ന് നമ്മളാരും കരുതിയിട്ടുണ്ടാവില്ല.കോഴിക്കോട്ടെ കർഷകൻ ഗോപാലന് കിട്ടിയ എട്ടിന്റെ പണികേട്ടാൽ നിങ്ങൾ ഞെട്ടും.
ജൈവവളമായി ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ആട്ടിൻ കാഷ്ഠം പോലെ തോന്നിക്കുന്ന ചെടിയുടെ കരു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിച്ച് വിതരണം ചെയ്യുന്ന ജൈവവളത്തിലാണ് ഈ തട്ടിപ്പ്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ സ്വദേശി കരുപ്പാക്കോളിൽ ഗോപാലനാണ് വഞ്ചിക്കപ്പെട്ടത്. തെങ്ങിൻ തടത്തിൽ ഇടാനായി ഇദ്ദേഹം വാങ്ങിയ 20 ചാക്ക് ആട്ടിൻ കാഷ്ഠമാണ് മുളച്ചത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. 280 വീതം രൂപ നൽകിയാണ് ഗോപാലൻ വളം വാങ്ങിയിരുന്നത്.