അയോധ്യയിലെ പൂജാരിമാരുടെ വസ്ത്രം കാവി നിറത്തിൽ നിന്നും മഞ്ഞ നിറത്തിലേക്ക് മാറ്റി. ക്ഷേത്രം ട്രസ്റ്റ് പൂജാരിമാർക്കായി പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് ഡ്രസ് കോഡും ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻപ് കാവി നിറത്തിലുള്ള കുർത്തിയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ഇനി ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറും. ഫോൺ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു.
ക്ഷേത്രത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്ന് പൂജാരിമാരെ വിലക്കിക്കൊണ്ടുള്ള നിർദേശം പുറത്തുവിട്ടത്.
രാമക്ഷേത്രത്തിൽ പ്രധാനമായും ഒരു പൂജാരിയും ഇദ്ദേഹത്തിന് സഹായികളായി നാല് പൂജാരിമാരുമാണ് ഉള്ളത്. പുലർച്ചെ 3.30 മുതൽ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യേണ്ടതെന്നാണ് ട്രസ്റ്റിന്റെ നിർദേശം.