ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മ​ല​ബാറിൽനിന്ന് സ്‌​പെ​ഷൽ ട്രെ​യി​ൻ വേണം; ബിജെപി

കോ​ഴി​ക്കോ​ട്: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് മ​ലബാർ മേഖലയിൽനിന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്‌​പെ​ഷല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ​ന്‍ ആവശ്യപ്പെട്ടു.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​ടെ ത​ലേ​ദി​വ​സ​മാ​യ മാ​ര്‍​ച്ച് 12ന് ​ക​ണ്ണൂ​ര്‍-തി​രു​വ​ന​ന്ത​പു​രം (12081) മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് (20631) തു​ട​ങ്ങി​യ ട്രെ​യി​നു​ക​ള്‍ മെ​യി​ന്‍റ​ന​ന്‍​സ് വ​ര്‍​ക്ക് കാ​ര​ണം സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ഭ​ക്ത​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് അ​ന്നേദി​വ​സം ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യാ​യ ആ​റ്റു​കാ​ലി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ഭ​ക്ത​ര്‍ ഒ​ഴു​കി​യെ​ത്തും.

ഇ​തി​നാ​ല്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ അ​ത്യാ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന​ത്തെ യാ​ത്രാ​ദു​രി​തം പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ക്ക​ണം. നി​ല​വി​ലു​ള്ള ട്രെ​യി​നു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment