ഡി.ദിലീപ്
തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും കാലവർഷത്തിൽ അതിവർഷമുണ്ടായത് ഓഗസ്റ്റ് മാസത്തിൽ.ഓഗസ്റ്റിൽ റിക്കാർഡ് മഴ പെയ്ത 2018 ലും 2019 ലും കേരളം പ്രളയത്തിൽ മുങ്ങി. ഇക്കുറിയും ഓഗസ്റ്റിൽ കേരളം അതിവർഷത്തിന്റെ പിടിയിലായി. പെയ്തു തോരാതെ കേരളത്തിൽ ദുരിതകാലം തുടരുകയാണ്.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നാല് മാസം നീണ്ട ു നിൽക്കുന്ന കാലവർഷക്കാലത്ത് 2039.6 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ട ത്. ഇതിൽ തന്നെ ജൂണ്‍ മാസത്തിൽ 649.8 മില്ലീമീറ്ററും ജൂലൈയിൽ 726.1 മില്ലിമീറ്ററും ഓഗസ്റ്റിൽ 419.5 മില്ലിമീറ്ററും സെപ്റ്റംബറിൽ 244.2 മില്ലിമീറ്ററും മഴയാണ് ശരാശരി പെയ്യേണ്ടത്.
എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാലവർഷപ്പെയ്ത്തിന്റെ ഈ രീതിക്കു പ്രകടമായ മാറ്റമുണ്ട ായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാലവർഷത്തിൽ ഏറ്റവും കൂടുൽ മഴ പെയ്യേണ്ട ജൂലൈയിലും ജൂണിലും മഴയുടെ അളവ് ഗണ്യമായി കുറയുകയും ഓഗസ്റ്റ് മാസത്തിൽ “കടം വീട്ടി’ തിമിർത്തു പെയ്യുകയുമാണ് കാലവർഷത്തിന്റെ പുതിയ രീതി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും ഇതു സംഭവിച്ചു.
ഇക്കഴിഞ്ഞ രണ്ട ു വർഷവും കാലവർഷമിങ്ങനെ കടം തീർത്ത് തിമിർത്തു പെയ്തപ്പോൾ ഓഗസ്റ്റ് കേരളത്തിന് പ്രളയപ്പെയ്ത്തിന്റെ ദുരിത കാലമായി മാറുകയും ചെയ്തു.
കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 2019 ലാണ്, 951.5 മില്ലിമീറ്റർ. 2018 ൽ 822.4 മില്ലിമീറ്ററും 2017 ൽ 462.6 മില്ലിമീമീറ്ററും പെയ്തു. ശരാശരി 419.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഓഗസ്റ്റിൽ ഈ അധികപ്പെയ്ത്തുണ്ട ായത്.
ഇതിനൊപ്പം ഇക്കഴിഞ്ഞ മൂന്നു വർഷവും ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുകയും ചെയ്തു. 2019 ജൂണിൽ ശരാശരി 649.8 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 358.3 മില്ലിമീറ്ററാണ്.
2018 ജൂണിൽ 750 മില്ലിമീറ്ററും 2017 ജൂണിൽ 579.8 മില്ലിമീറ്ററുമാണ് പെയ്തത്. 2019 ജൂലൈയിൽ 726.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 573.6 മില്ലിമീറ്റർ മാത്രമാണ്. 2018 ജൂലൈയിൽ 858 മില്ലിമീറ്ററും 2017 ജൂലൈയിൽ 378.5 മില്ലിമീറ്ററും പെയ്തു.
2018 ജൂണ്‍, ജൂലൈ മാസങ്ങളിൽ ശരാശരിക്കു മുകളിൽ മഴ പെയ്തത് ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഏഴു തവണയും ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഈ വർഷം ജൂണിൽ ശരാശരിക്കും താഴെ 481.8 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ പെയ്തത്.
ഏറ്റവും കൂടുതൽ മഴ പെയ്യേണ്ട ജൂലൈയിലും ഇക്കുറി മഴ കുറഞ്ഞു. ശരാശരി 726.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 599.7 മില്ലിമീറ്റർ മാത്രമാണ്.
ഓഗസ്റ്റ് മാസത്തിൽ ആദ്യത്തെ രണ്ടുദിനം പിന്നിടുന്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ന്യൂനമർദത്തിന്റെ രൂപപ്പെടൽ കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കിയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ആശങ്കയേറ്റി ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുകയാണ്. ഇക്കുറിയും ഓഗസ്റ്റിൽ പ്രളയപ്പെയ്ത്തുണ്ട ാകുമെന്ന് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും നേരത്തേ പ്രവചിച്ചിരുന്നു.