ബോളിവുഡ് താരം സണ്ണി ലിയോണി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് അജു വർഗീസ് നായകനാകുന്ന ചിത്രത്തിലാണ് താരമെത്തുന്നതെന്നായി വാർത്തകൾ.
ഇപ്പോഴിത സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് അജു വർഗീസ് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സംഭവം കേൾക്കാൻ രസമുണ്ട്, പക്ഷെ സത്യം ഇല്ലെന്നാണ് താരം ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
ഇരുവരും നായിക നായക·ാരാകുന്ന ചിത്രം എത്തുമെന്നും സിനിമയുടെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചെന്നുമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ച വാർത്തയിലുണ്ടായിരുന്നത്.
എന്നാൽ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീലയിൽ സണ്ണി ലിയോണി അഭിനയിക്കുന്നുണ്ട്. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമിക്കുന്നത്.