പാലക്കയം: പുരയിടത്തില്‍ കുറഞ്ഞ സ്ഥലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്ന കൃഷിരീതിയായ അക്വാപ്രാണിക് കള്‍ച്ചറല്‍ പദ്ധതിയ്ക്ക് തച്ചമ്പാറ പഞ്ചായത്തിലും തുടക്കമായി. പാലക്കയം നരിമറ്റം ജോയിയുടെ ഭാര്യ ബീന സിറിയക്കാണ് ആത്മപ്ലസ് പദ്ധതിയുടെ ഭാഗമായി നൂതനകൃഷി തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനവും ആദ്യവിളവെടുപ്പും നടത്തി.
രണ്ടുമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ നീളവുമുള്ള കുളങ്ങളുണ്ടാക്കി മത്സ്യംവളര്‍ത്തുകയും കുളത്തിനു മുകളില്‍ കൂടുണ്ടാക്കി താറാവ്, കാട എന്നിവ വളര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇവയുടെ വിസര്‍ജ്യം മത്സ്യങ്ങള്‍ക്കു തീറ്റയാക്കുന്നു. ഇവയും മീനിന്റെയും വിസര്‍ജ്യങ്ങളും ഉള്‍പ്പെടുന്ന വെള്ളം പമ്പുചെയ്ത് പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഉപയോഗിക്കുന്നു.
ഇവയ്ക്കു പുറമേ ശീതകാല വിളകളായ കാബേജ്, കോളിഫഌവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, സ്‌ട്രോബറി എന്നിവയും ജീരകം, കടുക്, സബോള, ഉഴുന്ന് തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഇവിടെ ഉത്പാദിപ്പിക്കുന്നു. പദ്ധതി ഉദ്ഘാടനവും ആദ്യവിളവെടുപ്പും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബീനാ ജോയ്, ഗ്രേസി, ആത്മ സൊസൈറ്റി പ്രസിഡന്റ് അബൂബക്കര്‍, എം.ഹമീദ്, സജീവ്,അഞ്ചു, ശെന്തില്‍കുമാര്‍, ബീനാസിറിയക് പ്രസംഗിച്ചു.