റാഞ്ചി: ബോർഡർ – ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റു പുറത്തിരുന്ന ഇന്ത്യൻ ഓപ്പണർ മുരളി വിജയ് ടീമിൽ എത്തിയിട്ടുണ്ട്. അതോടെ ബംഗളൂരുവിൽ അവസരം കിട്ടിയ അഭിനവ് മുകുന്ദിന് അവസാന ഇലവനിൽ സ്ഥാനം നഷ്ടമായി. 50 ടെസ്റ്റുകൾ കളിക്കുന്ന 29-ാമത്തെ ഇന്ത്യൻ താരമാകാൻ ഒരുങ്ങിയാണ് വിജയ് റാഞ്ചിയിൽ പാഡണിയുക.
ഓസീസ് രണ്ടു മാറ്റങ്ങളുമായാണ് കളിക്കാൻ ഇറങ്ങുന്നത്. ഗ്ലെൻ മാക്സ്വെലും പാറ്റ് കമ്മിൻസും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റു മടങ്ങിയ മിച്ചൽ മാർഷിനും മിച്ചൽ സ്റ്റാർക്കിനും പകരമാണ് ഇരുവരും ടീമിലെത്തിയത്.
നാലു ടെസ്റ്റുകളുള്ള പരന്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ചു നിൽക്കുന്നതിനാൽ മൂന്നാം ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ചാൽ പരന്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇരുടീമും.