ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ന് ഓ​സ്ട്രേ​ലി​യ- ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം

ലാ​ഹോ​ർ: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ന് ഓ​സ്ട്രേ​ലി​യ- ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം. ഇ​രു​ടീ​മും ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത് ലാ​ഹോ​റി​ലെ ന​വീ​ക​രി​ച്ച ഗ​ദ്ദാ​ഫി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് മ​ത്സ​രം. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ജോ​സ് ബ​ട്‌​ല​ർ ഇം​ഗ്ല​ണ്ടി​നെ ന​യി​ക്കും. പാ​റ്റ് ക​മ്മി​ൻ​സ് പ​രി​ക്കി​നെ തു​ട​ർ​ന്ന് പി​ൻ​മാ​റി​യ​തി​നാ​ൽ സ്റ്റീ​വ് സ്മി​ത്താ​ണ് ഓ​സ്ട്രേ​ലി​യ​യെ ന​യി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യോ​ട് 3-0 തോ​ൽ​വി ഏ​റ്റു​വാ​ങ്ങി പ​ര​ന്പ​ര ന​ഷ്ട​മാ​ക്കി ദു​ർ​ബ​ല​രാ​യി എ​ത്തു​ന്ന ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​ത്തു​ട​ക്ക​ത്തോ​ടെ ക​രു​ത്തു തെ​ളി​യി​ച്ച് ആ​ത്മ​വി​ശ്വാ​സം വി​ണ്ടെ​ടു​ക്ക​ണം. പ​രി​ക്കി​ന്‍റെ വ​ല​യി​ൽ കു​രു​ങ്ങി​യ ഓ​സീ​സി​ന് എ​ത്ര​ക​ണ്ട് മി​ക​വ് പു​ല​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് മ​റു​വ​ശം.

ഓ​സീ​സ് നി​ര​യി​ൽ പേ​സ് ആ​ക്ര​മ​ണം ന​യി​ക്കേ​ണ്ട ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക് എ​ന്നി​വ​ർ പ​രി​ക്കി​നെ തു​ട​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​യി​രു​ന്നു. ബാ​റ്റ​ർ മി​ച്ച​ൽ മാ​ർ​ഷും ക​ളി​ക്കി​ല്ല.

Related posts

Leave a Comment