ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽനിന്ന് ഓസ്ട്രേലിയ പിന്മാറി.അഫ്ഗാനിസ്ഥാനിലെ വനിതകളുടെയും പെണ്‍കുട്ടികളുടെയും അവകാശത്തിനുമേൽ താലിബാൻ ഭരണകൂടം തുടർച്ചയായി നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ പുരുഷ ടീം ഓഗസ്റ്റിൽ നടക്കേണ്ട ടൂർണമെന്റിൽനിന്നു പിന്മാറിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര യുഎഇയിൽ ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്.