ഓ​സ്ട്രേ​ലി​യ​ൻ സേ​ന​യി​ൽ വി​ദേ​ശി​ക​ളെ എ​ടു​ക്കു​ന്നു

 

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ പ്ര​തി​രോ​ധ​സേ​ന​യി​ൽ വി​ദേ​ശി​ക​ൾ​ക്കും അ​വ​സ​രം. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ പ്ര​തി​രോ​ധ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു സ​ർ​ക്കാ​രി​ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സേ​ന​യി​ൽ ചേ​രാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

അ​യ​ൽ​രാ​ജ്യ​മാ​യ ന്യൂ​സി​ല​ൻ​ഡു​കാ​ർ​ക്കാ​ണ് ആ​ദ്യം അ​വ​സ​രം. ‍ഓ​സ്ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​ന് അ​നു​മ​തി​യു​ള്ള ന്യൂ​സി​ല​ൻ​ഡു​കാ​ർ​ക്കു ജൂ​ലൈ മു​ത​ൽ സേ​ന​യി​ൽ ചേ​രാം. അ​ടു​ത്ത വ​ർ​ഷം ബ്രി​ട്ട​ൻ, യു​എ​സ്, കാ​ന​ഡ പൗ​ര​ന്മാ​ർ​ക്കും അ​വ​സ​ര​മു​ണ്ടാ​കും.

സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി അ​നി​വാ​ര്യ​മെ​ന്നാ​ണു പ്ര​തി​രോ​ധ​മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ൾ​സ് വി​ശ​ദീ​ക​രി​ച്ച​ത്.

Related posts

Leave a Comment