മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക്ക് ജോക്കോവിച്ചിന്. ക്ലാസിക് ഫൈനലിൽ റഫാൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചു. സ്കോർ: 6-3, 6-2, 6-3.
ജോക്കോവിച്ചിന്റെ പതിനഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിലെ ഏഴാം കിരീടവും. ആറു കിരീടങ്ങളെന്ന റോജർ ഫെഡററിന്റെ റിക്കാർഡും താരം മറികടന്നു. വെള്ളിയാഴ്ച നടന്ന സെമിപോരാട്ടത്തിൽ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ തകർത്താണ് ജോക്കോവിച്ച് ഫൈനലിൽ കടന്നത്.