ദിവസവും രണ്ടുമണിക്കൂറിലധികം വാഹനം ഓടിക്കുന്നവരുടെ ബുദ്ധിക്ഷമതയിൽ കുറവുണ്ടാകുന്നുവെന്ന് പഠനങ്ങൾ. ഇംഗ്ലണ്ടിലെ ലീസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബ്രിട്ടനിലെ അഞ്ചു ലക്ഷം മധ്യവയസ്കർക്കിടയിൽ അഞ്ചുവർഷംകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.
ദിവസവും രണ്ടുമണിക്കൂറിലധികം വാഹനം ഓടിക്കുന്നവരുടെ ഐക്യു ഗണ്യമായി കുറയുന്നുണ്ടെന്ന് പഠനം കണ്ടെത്തി. കൂടുതൽ സമയം വാഹനം ഓടിക്കുന്നത് ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറിലധികം ടിവി കാണുന്നവർക്കും ഇതേ അനുഭവമുണ്ടാകും.എന്നാൽ കംപ്യൂട്ടർ ഉപയോഗിക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.