കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സെഡാനായ പുതിയ കൊറോള ആൾട്ടിസ് വിപണിയിലിറക്കി. മികച്ച രൂപകല്പനയും എൻജിനിയറിംഗുമാണ് പുതിയ കൊറോള ആൾട്ടിസിന്റെ പ്രത്യേകത.
പുതിയ കൊറോള ആൾട്ടിസിൽ സ്റ്റൈലിഷ് ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപ്, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, പുതുതായി രൂപപ്പെടുത്തിയ ഇൻസ്ട്രുമെന്റ് പാനൽ, സോഫ്റ്റ് ടച്ച് ഡാഷ്ബോഡ്, ഫ്ലാക്സണ് ഇന്റീരിയർ നിറം എന്നിവയാണ് പുതിയ ആൾട്ടിസിന്റെ പ്രത്യേകതകൾ.
ഏഴ് എസ്ആർഎസ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കണ്ട്രോൾ, ആഘാതം തടയുന്നതിനുള്ള സജ്ജീകരണങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ശക്തമായ കാബിൻ എന്നിവയുൾപ്പെടുത്തി മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട്.
ടൊയോട്ടയുടെ ഏറ്റവുമധികം വില്പനയുള്ള സെഡാനാണ് കൊറോള ആൾട്ടിസ് എന്ന് ടൊയോട്ട കിർലോസ്്കർ മോട്ടോർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ എൻ. രാജ പറഞ്ഞു.
15,87,500 രൂപയാണ് പുതിയ കൊറോള ആൾട്ടിസിന്റെ എക്സ്ഷോറൂം വില. വിഎൽ (സിവിടി), ജിഎൽ (എംടി), ജി (സിവിടി), ജി (എംടി) എന്നീ പെട്രോൾ മോഡലുകളും ഡിജിഎൽ (എംടി), ഡിജി (എംടി) എന്നീ ഡീസൽ മോഡലുകളുമാണ് വിപണിയിലെത്തുന്നത്