ഐഷർ മോട്ടോഴ്സിന്‍റെ ഭാഗമായ ഐഷർ പോളാരിസിന്‍റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ വാഹനമായ മൾട്ടിക്സ് കേരള വിപണിയിൽ സാന്നിധ്യം ശക്തമാക്കും. ഇതിന്‍റെ ഭാഗമായി കൊച്ചിക്കു പുറമെ മഞ്ചേരി, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ പുതിയ ഡീലർഷിപ്പ് ആരംഭിച്ചു.
ഇന്ത്യയിൽ 5.8 കോടി വരുന്ന ചെറുകിട വ്യാപാര സമൂഹത്തിനുവേണ്ടി പ്രത്യേകരീതിയിൽ വിഭാവനം ചെയ്ത വാഹനമാണ് മൾട്ടിക്സ്. പ്രത്യേകം രൂപകല്പന ചെയ്ത ഡീസൽ എഞ്ചിനാണ് മൾട്ടിക്സിനുള്ളത്. എ എക്സ് പ്ലസ്, എം എക്സ് എന്ന രണ്ടു മോഡലുകൾ നാലു നിറങ്ങളിലായാണ് കേരളത്തിലെത്തുന്നത്. 3,49,000 രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില.
ഉപഭോക്താവിന് വിശാലമായ സൗകര്യങ്ങളാണ് മൾട്ടിക്സ് ഒരുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോർജ്ജ ഉത്പാദനത്തിനും ഉതകുന്ന രീതിയിലാണ് മൾട്ടിക്സിെൻറ എൻജിനീയറിംഗ് രൂപ കല്പന. കുടുംബത്തിലെ അഞ്ചു പേർക്ക് വിശാലമായി ഇരുന്ന് സഞ്ചരിക്കാം മൂന്നു മിനിട്ടിനുള്ളിൽ സീറ്റുകൾ ക്രമീകരിച്ച് അഞ്ചുപേർക്ക് യാത്രചെയ്യാനും പുനർക്രമീകരിച്ച് വ്യാവസായിക ആവശ്യങ്ങൾക്ക് സാധനങ്ങൾ കൊണ്ടുപോകാനുള്ള ബൂട്ട് സ്പെയ്സാക്കാനും സാധിക്കും. 1918 ലിറ്ററാണ് സ്റ്റോറേജ് സൗകര്യം.
ലിറ്ററിന് 28.45 മൈലേജ് ഉള്ള ഡീസൽ എൻജിനാണ് മൾട്ടിക്സിന് ഉള്ളത്. മൾട്ടിക്സിെൻറ ഏറ്റവും പ്രധാന പ്രത്യേകതയാണ് വൈദ്യുതി ഉത്പാദനം. മൂന്നു കിലോവാട്ട് വരെ വൈദ്യുതോർജ്ജം ഉത്പാദിപ്പിക്കാൻ മൾട്ടിക്സിനാകും. വീടുകളിൽ ലൈറ്റ് തെളിയിക്കാനും ഡ്രീല്ലിംഗ് മെഷീൻ, ഡി.ജെ സിസ്റ്റം, വാട്ടർ പന്പ് തുടങ്ങിയവ പ്രവർത്തിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും.
വിവിധ മോട്ടോഴ്സ് (തിരുമല ജംഗ്ഷൻ, ആലപ്പുഴ), കൈനിക്കര മോട്ടോഴ്സ് (നാട്ടകം, കോയം), ഹരിതഗിരി ഓോസ് (മഞ്ചേരി), ഫോർച്യൂണ്‍ വെഹിക്കിൾസ് (മരത്താക്കര തൃശ്ശൂർ)എന്നിവയാണ് പുതിയ ഡീലർഷിപ്പുകൾ.
നിലവിലെ നാലുചക്ര വാഹനങ്ങൾ അനുയോജ്യമല്ലെന്നു കരുതുന്ന വ്യാപാരികൾക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത 3ഇൻ1 വാഹനമാണ് മൾിക്സ് എന്ന് ഐഷർ പോളാരീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പങ്കജ് ദൂബെ പറഞ്ഞു.
ചോളമണ്ഡലം ഇൻവെസ്റ്റ്മെൻറ് ആൻഡ് ഫിനാൻസ്, സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ശ്രീറാം ഫിനാൻസ് എന്നീ ധനകാര്യ സ്ഥാപനങ്ങൾ വഴിയും സ്വന്തമാക്കാം.