കാക്കനാട്: ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ സൗഹൃദ ആംബുലന്‍സ് സൗജന്യ സര്‍വീസിനു തൃക്കാക്കരയിൽ തുടക്കമായി. “ഞങ്ങൾ നിങ്ങളെ സഹായിക്കാം’ എന്ന പേരിൽ തൃക്കാക്കര മുണ്ടംപാലം ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയനിലെ 21 ഓട്ടോ തൊഴിലാളികൾ ചേർന്നാണു സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
തൃക്കാക്കര നഗരസഭാ പ്രദേശത്തെ നിർധനരോഗികളെ അവശ്യസന്ദർഭങ്ങളിൽ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കും. മറ്റു രോഗികളെ കുറഞ്ഞനിരക്കിലും ആംബുലൻസിൽ കൊണ്ടുപോകുമെന്നു സംഘാടകർ അറിയിച്ചു.
അത്യാഹിത രോഗികള്‍ക്കു പുറമെ ആശുപത്രിയില്‍ പോകാന്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സാഹായമില്ലാതെ ബുദ്ധിമുട്ടുന്ന വയോധികർക്കും ഇവർ താങ്ങാകും.
24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കും. കാക്കനാട് കേന്ദ്രീകരിച്ചായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക. വാഹനത്തിരക്ക് മൂലം സ്വന്തം വാഹന സൗകര്യങ്ങളുള്ളവര്ക്കു പോലും കൃത്യസമയത്തു രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയപദ്ധതിക്ക് ഓട്ടോ തൊഴിലാളികൾ തുടക്കംകുറിച്ചിരിക്കുന്നത്. ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റെ കെ.കെ. ഇബ്രാഹിംകുട്ടിയും ഫ്ലാഗ് ഓഫ് കർമം പുക്കാട്ട് പരീതും നിര്‍വഹിച്ചു. സി.സി വിജു അധ്യക്ഷനായിരുന്നു.