ഗാന്ധിനഗർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് പെണ്കുട്ടി മരിച്ചു. മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. പീരുമേട് കരുടിക്കുഴി, കുളംകോട്ടിൽ പ്രദീപിന്റെ മകൾ അനശ്വര(9)യാണ് മരിച്ചത്.
പ്രദീപ് (29), ഭാര്യ നീന (25), ഇളയ മകൻ അനന്തു പ്രദീപ്( അഞ്ച്) എന്നിവർക്കാണ്് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്പതിന് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ ചോറ്റി ഭാഗത്തായിരുന്നു അപകടം. ഇളയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ കൊണ്ടുവന്നശേഷം മടങ്ങിപ്പോകുന്പോഴായിരുന്നു അപകടം.
എതിരേ വാഹനം ഇടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും യാത്ര മധ്യേ അനശ്വര മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.കോവിഡ് പരിശോധനയ്ക്കു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകും. മുണ്ടക്കയം സിഎംഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.