വൈപ്പിൻ: ഈ വർഷവും മുൻമുഖ്യമന്ത്രി നായനാരുടെ ചരമ വാർഷിക ദിനത്തിൽ ബാബുവിന്റെ ഓട്ടോയിൽ യാത്രക്കാർക്ക് സൗജന്യ സവാരി തന്നെയായിരുന്നു. ഇന്നലെ നായനാരുടെ 13-ാം ചരമ വാർഷികദിനമായിരുന്നു. ഓട്ടോറിക്ഷയിൽ കൊടിയും നായനാരുടെ ചിത്രം പതിച്ച ഫ്ളക്സും വെച്ച് രാവിലെ മുതൽ രാത്രി പത്തുവരെ ബാബു സൗജന്യമായാണ് ഓടിയത്.
ഞാറക്കൽ ലേബർ കോർണർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ഞാറക്കൽ ലേബർ കോർണർ സ്റ്റാൻഡ് സെക്രട്ടറിയുമായ ബാബുകഴിഞ്ഞ ഏഴുവർഷമായി നായനാരുടെ എല്ലാ ചരമവാർഷികത്തിലും ഇങ്ങിനെ സൗജന്യ സവാരി ഒരുക്കുന്നത്.