സാധാരണക്കാരന്റെ വാഹനമാണല്ലൊ ഓട്ടോ. ഇന്ത്യയില്‍ മിക്കയിടത്തും ജനങ്ങള്‍ ഏറ്റവും ആശ്രയിക്കുന്ന ഒരു വാഹനമാണിത്.
ഒട്ടുമിക്ക ഓട്ടോ ഡ്രൈവറുമാരും തങ്ങളു ഈ വാഹനത്തെ നന്നായി അലങ്കരിക്കാറുണ്ട്. ചിലരെങ്കിലും തങ്ങളുടെ ഓട്ടോറിക്ഷയില്‍ രസകരമായ വാചകങ്ങള്‍ എഴുതിയിടാറുണ്ട്. അത്തരമൊരമൊന്നാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഈ ഓട്ടോയിലെ എഴുത്തെന്തന്നാല് “സോറി ഗേള്‍സ്, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്.’ എന്നാണ്. വന്‍ഷിക ഗാര്‍ഗ് എന്ന ട്വിറ്റര്‍ പേജ് ഈ കുറിപ്പ് പങ്കുവച്ചതോടെ സംഭവം വൈറലായി മാറി.
രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചു. “പാവം പെണ്‍കുട്ടികള്‍ അവരിതെങ്ങനെ സഹിക്കും’ എന്നാണൊരാള്‍ രസകരമായി കുറിച്ച്.