‘ലവ് ഈസ് ലൈഫ്, ബട്ട് ലവർ ഈസ് നോട്ട് വൈഫ്’; വൈറലായി ഓട്ടോ ചേട്ടന്‍റെ മോട്ടിവേഷൻ ഡയലോഗ്

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളെ കു​റി​ച്ചു​ള്ള പ​ല വാ​ർ​ത്ത​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ​ല വാ​ച​ക​ങ്ങ​ളോ മ​ഹ​ത്വ​ച​ന​ങ്ങ​ളോ ഒ​ക്കെ ന​മ്മ​ൾ എ​ഴു​താ​റു​ണ്ട്. ചി​ല വാ​ച​ക​ങ്ങ​ൾ ക​ട്ട മോ​ട്ടി​വേ​ഷ​നാ​കും ത​രു​ന്ന​തും.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലോ​ടു​ന്ന ഒ​രു ഓ​ട്ടോ​യു​ടെ പി​ന്നി​ൽ എ​ഴു​തി​യ വാ​ച​കം റി​ഷി​ക ഗു​പ്ത​യെ​ന്ന യൂ​സ​ർ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ചി​രി പ​ട​ർ​ത്തി​യ​ത്. “സ്നേ​ഹം ജീ​വി​ത​മാ​ണ്, പ​ക്ഷേ കാ​മു​കി ഭാ​ര്യ​യ​ല്ല,”എ​ന്നാ​ണ് ഓ​ട്ടോ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

“ശ​രി, ഞാ​ൻ തി​ര​യു​ന്ന പ്ര​ചോ​ദ​നം ഇ​ത​ല്ല” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് റി​ഷി​ക ഗു​പ്ത പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തോ​ടെ പോ​സ്റ്റ് വേ​ഗം​ത​ന്നെ വൈ​റ​ലാ​യി. ഓ​ട്ടോ​ക്ക് പി​റ​കി​ലെ വാ​ക്കു​ക​ളേ​ക്കാ​ൾ ത​മാ​ശ​യാ​ണ് ആ​ളു​ക​ളു​ടെ ക​മ​ന്‍റു​ക​ൾ.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഭാ​ര്യ​യാ​യു​ണ്ടാ​യി​ട്ടും കാ​മു​കി ഉ​ണ്ടെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ ഇ​യാ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​നി​ക്കും വേ​ണ​മെ​ന്നാ​ണ് ഒ​രു വി​രു​ത​ന്‍റെ ക​മ​ന്‍റ്. തേ​പ്പ് കി​ട്ടി​യ​താ​ണോ ഇ​ങ്ങ​നെ എ​ഴു​താ​ൻ കാ​ര​ണ​മെ​ന്നും മ​റ്റൊ​രു കൂ​ട്ട​ർ. അ​ങ്ങ​നെ​പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment