ഓ​ട്ടോ ചാ​ര്‍​ജ് വ​ര്‍​ധ​ന​യി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം; ബ​സ്, ഓ​ട്ടോ, ടാ​ക്‌​സികളുടെ പു​തി​യ നി​ര​ക്ക് വ​ര്‍​ധ​ന സർക്കാർ ഉത്തരവ് വന്നതിന് ശേഷം


തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ചാ​ര്‍​ജ് വ​ര്‍​ധ​ന​യി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.​ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​മാ​യും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പ് ക​മ്മീ​ഷ​ണ​റു​മാ​യും ഗ​താ​ഗ​ത മ​ന്ത്രി ഇ​ന്ന് ന​ട​ത്തു​ന്ന ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​നു​ള്ള ദൂ​ര​പ​രി​ധി ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്താ​ൻ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബ​സ്, ഓ​ട്ടോ, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളു​ടെ പു​തി​യ നി​ര​ക്ക് വ​ര്‍​ധ​ന ഇ​തു​വ​രെ നി​ല​വി​ല്‍ വ​ന്നി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മാ​ത്ര​മേ വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക​യു​ള്ളൂ.

Related posts

Leave a Comment