ചാവക്കാട്: തർക്കങ്ങൾക്കും പരാതികൾക്കും പരിഹാരം ടൗണിലെ ഓട്ടോറിക്ഷകളുടെ നിരക്ക് ഏകീകരിക്കുവാൻ തീരുമാനമായി. ചാവക്കാട് പോലീസ് വിളിച്ചു ചേർത്ത ഓട്ടോറിക്ഷ യൂണിയൻ നേതാക്കളുമായിട്ടുള്ള ചർച്ചയിലാണ് തീരുമാനം.ഏപ്രിൽ ഒന്ന് മുതൽ നിരക്ക് ഏകീകരിക്കുന്നതോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഫോട്ടോ പതിച്ച ടാഗ് നൽകും.
പോലീസ് വക പാർക്കിംഗ് നന്പറും നൽകും. ഇതു മൂന്നും ഇല്ലാതെ അടുത്തമാസം ഒന്നു മുതൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ കഴിയില്ല. ഒരേ സ്ഥലത്ത് നിന്ന് പുറപ്പെട്ട് ഒരേ സ്ഥലത്തേക്ക് പോകുന്ന ഓട്ടോറിക്ഷകൾ വ്യത്യസ്തനിരക്കാണ് വാങ്ങിക്കുന്നത്. ചിലർ അമിത നിരക്കും വാങ്ങുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് യോഗം വിളിച്ചത്.
ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷകളിൽ മീറ്റർ വേണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രയോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ നടപ്പായില്ല. തുടർന്നാണ് ചിലർ അധികനിരക്ക് ഇടാക്കുന്നത്.ഇതിന് പരിഹാരമായി ചാവക്കാട ുനിന്ന് ഒരേ പ്രദേശത്തേക്കുള്ള ചാർജ് ഓട്ടോറിക്ഷയിൽ പ്രദർശിപ്പിക്കും.
മിനിമം ചാർജ് വരുന്നത് പ്രത്യേകം രേഖപ്പെടുത്തും. ഫോട്ടോ പതിച്ചതിച്ച തിരിച്ചറിയൽ കാർഡും പുതിയ പെർമിറ്റ് നന്പറും നൽകും. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാനും തീരുമാനിച്ചു.ഇൻസ്പെക്ടർ കെ.ജി. സുരേഷ് അധ്യക്ഷനായിരുന്നു. സിപിഒ എം.എ.ജിജി, യൂണിയൻ നേതാക്കളായ എം.സ്െ.ശിവദാസ്, എ.കെ.അലി, കെ.എ.ജയതിലകൻ, ടി.എസ്.ദാസൻ, കെ.വി.മുഹമ്മദ്, കെ.ഡി.വിനയൻ, സി.വി.സന്തോഷ്, എം.കെ.സെയ്തലവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.