കാക്കനാട്: അമിത ചാർജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എറണാകുളം പനന്പള്ളി നഗറിൽനിന്നു നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി 60 രൂപയ്ക്കു പകരം 100 രൂപ വാങ്ങിയ സംഭവത്തിലാണ് രവിപുരം നെടുംപറന്പത്ത് ജോബിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
യാത്രക്കാരെ ഇറക്കിവിടുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്ത സംഭവത്തിൽ കൊച്ചി മൊണാസ്റ്ററി റോഡിൽ താമസിക്കുന്ന വിജയന്റെ ലൈസൻസും സസ്പെന്‍ഡ് ചെയ്തു. ലിസി ആശുപത്രിക്ക് സമീപത്തെ സ്റ്റാന്‍ഡിൽനിന്നു കലൂർ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിസമ്മതിച്ചതിനാണ് ലൈസൻസ് സസ്പെന്‍ഡ് ചെയ്തതെന്ന് ആർടിഒ മനോജ്കുമാർ പറഞ്ഞു.