മട്ടന്നൂർ: സിപിഎം മട്ടന്നൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഉരുവച്ചാൽ ടൗണിൽ പ്ലൈവുഡിൽ നിർമിച്ച ഓട്ടോറിക്ഷ കൗതുകമാകുന്നു. ഉരുവച്ചാൽ മട്ടന്നൂർ റൂട്ടിൽ രക്തസാക്ഷി സ്മാരകത്തിനു മുന്നിലെ റോഡരികിലാണ് ഓട്ടോറിക്ഷ സ്ഥാപിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഓട്ടോറിക്ഷ നിർത്തിയിട്ടതാണേന്നേ കരുതു.
അടുത്തെത്തി സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഒറിജിനൽ ഓട്ടോറിക്ഷയല്ലെന്ന് മനസിലാക്കുക. മുള, ഹാർഡ് ബോർഡ്, തെർമോകോൾ എന്നിവ ഉപയോഗിച്ചാണ് ഓട്ടോറിക്ഷ നിർമിച്ചത്. പി.പി. രതീഷ്, നാഗത്ത് വളപ്പിൽ കൃഷ്ണൻ എന്നിവർ ചേർന്നാണ് ഓട്ടോറിക്ഷ നിർമിച്ചത്. അടുത്ത മാസം നാലുമുതൽ ആറുവരെയാണ് മട്ടന്നൂർ ഏരിയാ സമ്മേളനം ഉരുവച്ചാലിൽ നടക്കുന്നത്.