വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന പരാതിക്കു പിന്നാലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബാലരാമപുരം സംഭവം. തിരുവനന്തപുരത്തെ സിഐടിയു നേതാവായ അസീമിനെയാണ് വ്യാഴാഴ്ച്ച പോലീസ് അറസ്റ്റു ചെയ്ത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂള്‍ സമയത്ത് പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയതിനാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആറാലുംമൂട് വാട്ടര്‍ ടാങ്കിനു പുറകില്‍ സുധീര്‍ ഭവനില്‍ അസീമിനെ (27) വിഴിഞ്ഞത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ സ്കൂള്‍സമയങ്ങളില്‍ ഓട്ടോയിലെത്തി വിളിച്ചുകൊണ്ടുപോകുന്നതും തിരികെ കൊണ്ടുവിടുന്നതും ശ്രദ്ധയില്‍പെട്ട സ്കൂള്‍ അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു കഴിഞ്ഞ മാസം 21നു കുട്ടിയുടെ മാതാവ് പരാതി നല്കി. പോലീസ് അന്വേഷിക്കാനെത്തിയതറിഞ്ഞു സ്റ്റാന്‍ഡില്‍ ഓട്ടോ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു ഇയാള്‍. ഇതോടെ പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു.
ബാലരാമപുരത്തെ സിഐടിയുവിന്റെ നേതാക്കളിലൊരാളാണ് ഇയാള്‍. സ്കൂളിലേക്കു കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോയുടെ െ്രെഡവറും കൂടിയാണ്. കുട്ടിയുമായി സൗഹൃദം നടിച്ചു വശത്താക്കി ഇടവേളകളിലും മറ്റും പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുക പതിവായിരുന്നു പതിവ്. സിപിഎം നേതൃത്വം ഇടപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പൊതുജനരോഷം ശക്തമായതോടെ സിപിഎം നേതൃത്വം ഇയാളെ കൈവിടുകയായിരുന്നു.