രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ജന്മദിനം പല രീതിയിൽ ആഘോഷിക്കാറുണ്ട്. പാർട്ടി നടത്തുക, ബലൂണുകൾ കൊണ്ട് അവരുടെ വീട് അലങ്കരിക്കുക, സോഷ്യൽ മീഡിയയിൽ മനോഹരമായ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ജന്മദിനാശംസകൾ അറിയിക്കുക തുടങ്ങിയവയൊക്കെ ആഘോഷങ്ങളിൽപ്പെടുന്നു.
എന്നാൽ മകളുടെ പിറന്നാൾ ദിനത്തിൽ ജോലിക്ക് പോയ ഓട്ടോ ഡ്രൈവറായ അച്ഛൻ വാഹനത്തിൽ പിങ്ക് നിറത്തിലുള്ള ഒരു ബലൂൺ കെട്ടിത്തൂക്കിയിരുന്നു. ഇത് അന്നേ ദിവസം അദ്ദേഹത്തിന്റെ ഓട്ടോയിൽ കയറിയ യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചു.
അലങ്കരിച്ച ഓട്ടോയുടെ വീഡിയോ യാത്രക്കാരിൽ ഒരാൾ പകർത്തിയെടുത്തു. ഭംഗിയുള്ള അലങ്കാരത്തെക്കുറിച്ച് ജിജ്ഞാസ തോന്നിയ ആ സ്ത്രീ ഡ്രൈവറോട് ബലൂൺ തന്റെ ഓട്ടോയിൽ ചേർത്തതിന് പിന്നിലെ കാരണം ചോദിക്കുകയും ചെയ്തു.
തുടർന്ന് അവർ എക്സിൽ ഈ വീഡിയോ പങ്കുവച്ച് പോസ്റ്റിന് അടിക്കുറിപ്പ് ഇങ്ങനെ നൽകി, “ഇന്ന് അവൻ്റെ മകളുടെ ജന്മദിനമായിരുന്നു”. അടിക്കുറിപ്പിന്റെ കൂടെ ഒരു ബലൂൺ ഇമോജിയും അവർ ചേർത്തുവച്ചു.
എക്സിൽ വീഡിയോ പെട്ടന്ന് തന്നെ വൈറലായി. മെയ് 9 ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെ ആകർഷിച്ചു.
it was his daughter’s birthday 🎈 pic.twitter.com/x5eE1xNW1I
— Sumedha Uppal (@SumedhaUppal) May 9, 2024