കാസര്‍ഗോഡ്: കര്‍ണാടക സ്വദേശിയായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (52) കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സൂറത്കല്‍ കല്ലാപ്പുസ്വദേശി അഭിഷേക് ഷെട്ടി (25) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് സ്കൂള്‍ ബസ് തന്റെ ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കാത്തതിനെതുടര്‍ന്ന് ഷെരീഫും അഭിഷേകും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനു പിന്നാലെ അഭിഷേകിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതിന്റെ വിരോധത്തില്‍ ഈമാസം ഒമ്പതിന് മംഗളുരുവില്‍ നിന്ന് ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ച അഭിഷേക് കാസര്‍ഗോഡ് മഞ്ചേശ്വരം മഹലിംഗേശ്വര അഡ്കപള്ളയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ആള്‍മറയില്ലാത്ത കിണറ്റില്‍ തള്ളുകയുമായിരുന്നു.