പണത്തിന് വേണ്ടി കവർന്നത് ഒരു ജീവൻ; കൊച്ചിയിലെ ഓട്ടോ ഡ്രൈവറുടെ മരണം ഒരു കിലോയോളം ഭാരം വരുന്ന ഇരുമ്പു കമ്പിക്കേറ്റ അടി

കൊ​ച്ചി: സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ള​ട​ങ്ങി​യ സം​ഘം ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്.

ഇ​തി​നാ​യി ഇ​ന്നു കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണു ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ​യാ​ണ് പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.

ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം സ്വ​ദേ​ശി ഉ​ങ്ക​ശേ​രി കൃ​ഷ്ണ​കു​മാ​ര്‍ (ക​ണ്ണ​ന്‍- 32) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് സ്വ​ദേ​ശി വൈ​മോ​ലി​ല്‍ ബി​ജോ​യ് (35), മ​ര​ട് നെ​ട്ടൂ​ര്‍ സാ​ജി​താ മ​ന്‍​സ​ലി​ല്‍ ഫൈ​സ​ല്‍ മോ​ന്‍ (39), ആ​ലു​വ എ​ര​മം സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ല്‍ ഉ​ബൈ​ദ് (25), ഓ​ളി​പ്പ​റ​മ്പ് അ​ന്‍​സ​ല്‍ (26), ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് സ്വ​ദേ​ശി ബ്ലാ​യി​പ്പ​റ​മ്പ് ഫൈ​സ​ല്‍ (40), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം വ​ട​ക്കേ​ട​ത്ത് സു​ബി​ഷ് (38) എ​ന്നി​വ​രെ​യാ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​ക്കു പി​ന്നി​ല്‍ പോ​ണേ​ക്ക​ര പീ​ലി​യാ​ട് പു​ഴ​യ്ക്കു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഫൈ​സ​ല്‍ മു​ഖാ​ന്തി​രം ഇ​യാ​ള്‍ 50,000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തു തി​രി​കെ കൊ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഫൈ​സ​ല്‍ ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു രാ​ത്രി പീ​ലി​യാ​ട് ഭാ​ഗ​ത്തെ​ത്തി​യ കൃ​ഷ്ണ​കു​മാ​റി​നെ മ​റ്റു പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന ഇ​രു​മ്പു ക​മ്പി​കൊ​ണ്ട് ശ​രീ​ര​ത്തി​നേ​റ്റ ശ​ക്ത​മാ​യ അ​ടി​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment